Welcome to the official website of

SREE SANKARANARAYANA TEMPLE
EDAVOOR

ക്ഷേത്രപൂജ സമയക്രമം

പുലർച്ചെ 5.30

  • നടതുറപ്പ്
  • അഭിഷേകം
  • മലർനിവേദ്യം

ഉദയത്തിന്

  • ഉഷപൂജ

രാവിലെ 8.30

  • പന്തീരടി പൂജ

രാവിലെ 10.30

  • ഉച്ചപൂജ
  • നടയടപ്പ്

വൈകീട്ട് 5.30

  • നടതുറപ്പ്

സായംസന്ധ്യയ്ക്ക്

  • ദീപാരാധന

രാത്രി 7.30

  • അത്താഴപൂജ
  • നടയടപ്പ്

കാര്യസിദ്ധിക്ക് കാർത്തികേയ ഉപാസന

ശക്തിവേൽ ജ്ഞാനദണ്ഡായുധപാണി സ്വാമിയുടെ തിരുസന്നിധിയിൽ ശക്തിവേൽ തറച്ച് പട്ട് കെട്ടുന്ന അതിവിശിഷ്ടമായ ഭക്ത സമർപ്പണം അത്ഭുത ഫലസിദ്ധി നൽകുന്നു ദൗർബല്യങ്ങൾ ജീവിതപരാജയത്തിന് കാരണമാകും നിങ്ങളിൽ അന്തർലീനമായിട്ടുള്ള ഈശ്വര ശക്തിയെ ഉണർത്തിയാൽ നിങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുവാനും ജീവിതവിജയം കൈവരിക്കുവാനും കഴിയും. കാര്യസിദ്ധിക്കുവേണ്ടി പ്രാർത്ഥിച്ച് മുരുകന്റെ തിരുസന്നിധിയിലെ പിണ്ടിയിൽ ശക്തിവേൽ തറച്ച് പട്ടു കെട്ടുന്ന ഭക്തന് ശക്തിപൂജ ചെയ്ത ശക്തി വേൽനൽകുന്നു. ഗൃഹത്തിൽ പരിശുദ്ധമായ സ്ഥാനത്ത് സൂക്ഷിക്കുകയും നിത്യവും ഒരുതവണയെങ്കിലും മുരുക സ്തു‌തി ചൊല്ലി ശക്തിവേൽ കൈയ്യിൽ വെച്ച് 108 പ്രാവശ്യം ശക്തിവേൽ ജപ മന്ത്രം ചൊല്ലി ശ്രീ മുരുകോപാസന ചെയ്യുക കാര്യസിദ്ധിയും വിജയവും കൈവരിക്കാനാകും.

പ്രാർത്ഥനാ സ്തുതി : സ്ക‌ന്ദായ കാർത്തികേയായ പാർവ്വതീ നന്ദനായച മഹാദേവകുമാരായ സുബ്രഹ്മണ്യായ തേ നമഃ

ജപമന്ത്രം : ഓം ശ്രീശരവണഭവായ നമഃ

ശ്ലോകം

മഹാഗണപതി

ഓം ഗം ഗണപതയേ നമ:

വക്രതുണ്ഡ മഹാകായ
കോടി സൂര്യ സമപ്രഭ
നിർവ്വിഘ്നം കുരു മേ ദേവ
സർവ്വ കാര്യേഷു സർവ്വദാ

ശ്രീ മുരുകൻ

ഓം ശ്രീശരവണഭവായ നമ:

സ്കന്ദായ കാർത്തികേയായ
പാർവതീനന്ദനായ ച
മഹാദേവ കുമാരായ
സുബ്രഹ്മണ്യായ തേ നമഃ

ശ്രീ ധർമ്മ ശാസ്താവ്

സ്വാമിയേ ശരണമയ്യപ്പാ

ഭൂതനാഥ സദാനന്ദ
സർവ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമ:

മഹാവിഷണു

ഓം നമോ നാരായണായ

മേഘശ്യാമം പീതകൗശേയവാസം
ശ്രീവത്സാങ്കം കൌസ്തുഭോത്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സർവ്വലോകൈക നാഥം

ഉമാമഹേശ്വരൻ

ഓം നമ:ശിവായ

നമ:ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ട വപുർധരാഭ്യാം
നാഗേന്ദ്രകന്യാം വൃഷകേതനാഭ്യാം
നമോ നമ: ശങ്കര പാർവതീഭ്യാം

വിശേഷാചരണങ്ങൾ

  • എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് മംഗളദീപ സമർപ്പണ കാര്യസിദ്ധി പ്രാർത്ഥന.
  • ആയില്ല്യത്തിന് വൈകിട്ട് സർപ്പത്തിന് വിശേഷ പൂജ, രക്ഷസിന് പാൽപ്പായസം.
  • ശുക്ലഷഷ്ടി വൃതാചാരണം
  • ചതയദിന മഹാഗുരു പൂജ

പ്രധാന വഴിപാടുകൾ

  • നിത്യപൂജ
  • കൂട്ടുപായസം
  • പഞ്ചാമൃതം നെയ്യ് വിളക്ക്
  • മംഗളദീപ സമർപ്പണപൂജ
  • പിണ്ടിവേൽ സമർപ്പണം

മംഗളദീപ സമർപ്പണ പൂജ

പ്രാർത്ഥന ഫലസിദ്ധിയുടെ സമ്പൂർണ്ണത ശ്രീ ഇടവൂരപ്പന്റെ തിരുനടയിൽ എല്ലാ ചൊവ്വാഴ്‌ചയും വൈകീട്ട് നെയ്ത്തിരിയിട്ട സന്ധ്യാ ദീപവുമേന്തി പ്രാർത്ഥന പ്രദക്ഷിണ മന്ത്രം ഉരുവിട്ട് മനസാ വാചാ കർമ്മണാ ആർജ്ജിതമാകുന്ന പാപത്തിൽ നിന്ന് മുക്തനായി ജീവനയാത്ര യിലെ സങ്കടങ്ങളെ പ്രാർത്ഥനാമലരുകളായി സമർപ്പിച്ച്, പ്രാർത്ഥനയാൽ ഭക്തൻ ഭഗവാനിൽ ലയിച്ച് ആത്മനവീകരണം നടക്കുന്ന മഹായജ്ഞം.

നൂറുകണക്കിന് ഭക്തർക്ക് നിർവൃതിദായകമായ പ്രാർത്ഥനായജ്ഞം. പ്രാർത്ഥനയുടെ ആനന്ദാനുഭൂതി അനുഭവിക്കുവാൻ ഇടവൂരപ്പന്റെ തൃപ്പാദ കമലത്തിലേക്ക് ഏവർക്കും സ്വാഗതം.

.
.